Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂണിറ്റ് സമ്മേളനം നടത്തി
25/07/2019

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ഉദയനാപുരം ഈസ്റ്റ് യൂണിറ്റ് സമ്മേളനം കൊടിയാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പ്രശസ്ത നാടകനടന്‍ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. വി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. അംബരീഷ് ജി.വാസു, സി.പി.ഐ എം ലോക്കല്‍ സെക്രട്ടറി ജി.രവികുമാര്‍, ബി.ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി രാജേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ.രാജന്‍ (പ്രസിഡന്റ്), ഇ.കെ സോമന്‍ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.