Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വന്ന ദശദിന സത്യാഗ്രഹസമരം അവസാനിപ്പിച്ചതായി സമരസമിതി
24/07/2019
കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയുടെ സംരക്ഷണം ആവശ്യപ്പെട്ട് സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി തുടങ്ങിയ ദശദിനസമരം ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ സമരം പിന്‍വലച്ച് നടത്തിയ വിശദീകരണയോഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയുടെ സംരക്ഷണത്തിന് അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വന്ന ദശദിന സത്യാഗ്രഹസമരം അവസാനിപ്പിച്ചതായി സമരസമിതി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി സി.കെ ആശ എം.എല്‍.എ യും പാര്‍ട്ടിനേതൃത്വവും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വൈക്കം-വൈറ്റില ചെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കും. മറ്റു ഡിപ്പോകളില്‍ നിന്നും വൈക്കം വഴി വന്നുപോയിരുന്ന വഴി തിരിച്ചുവിട്ട സര്‍വ്വീസുകള്‍ പുനരാരംഭിക്കും. നാല് ബസ്സുകളും സര്‍വ്വീസുകളും വൈക്കം ഡിപ്പോയ്ക്ക് അനുവദിക്കും. രാത്രികാലങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനും നടപടി സ്വീകരിക്കും. നിര്‍ത്തലാക്കിയ ചില സര്‍വ്വീസുകള്‍ ഘട്ടംഘട്ടമായി തുടങ്ങും. ഡിപ്പോയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ അംഗീകരിച്ചതായി നേതാക്കള്‍ പറഞ്ഞു. സമരത്തിന്റെ സമാപനസമ്മേളനം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എല്‍.എ, പി.സുഗതന്‍, കെ.അജിത്ത്, ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, വി.കെ അനില്‍കുമാര്‍, പി.എസ് പുഷ്‌കരന്‍, കെ.കെ ചന്ദ്രബാബു, ആര്‍.ബിജു എന്നിവര്‍ പ്രസംഗിച്ചു.