Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാതൃസമിതി യോഗം ചേര്‍ന്നു.
24/07/2019

വൈക്കം: 37-ാമത് അഖിലഭാരത ശ്രീമദ് ഭാഗവതസത്ര നിര്‍വ്വഹണസമിതിയുടെ സബ് കമ്മിറ്റിയായ മാതൃസമിതി യോഗം ചേര്‍ന്നു. ആഗസ്റ്റ് 4ന് വിപുലമായ യോഗം ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തും. 4ന് രാവിലെ 11 മണിക്ക് നടക്കുന്ന യോഗം സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗീതാ കെ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സത്രസമിതി ജനറല്‍ സെക്രട്ടറി ടി.ജി പത്മനാഭന്‍ നായര്‍ വിഷയാവതരണം നടത്തും. പ്രൊഫ. കെ.എസ് ഇന്ദു, ഭൈമി വിജയന്‍, ഷീജാ സാബു, ബീന മോഹനന്‍, ഗീത ജോഷി, ശ്രീലേഖാ മണിലാല്‍, സുലോചനാ കണ്ണാട്ട് തുടങ്ങിയവര്‍ സംസാരിക്കും. ഇന്നലെ നടന്ന ആലോചനായോഗത്തില്‍ സത്രത്തിന് മുന്നോടിയായി നടക്കുന്ന 108 ദിവസം നീണ്ടു നില്‍ക്കുന്ന നാരായണീയ പാരായണം സമുചിതമായി നടത്തുവാന്‍ തീരുമാനിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.വി ബിനേഷ് പ്ലാത്താനത്ത്, സുലോചനാ കണ്ണാട്ട്, രാഗേഷ് റ്റി നായര്‍, ഭൈമി വിജയന്‍, ബീനാ മോഹനന്‍, ഗീത ജോഷി, ഷീജ സാബു, സൗമ്യ ഷിബു, ഓമനക്കുട്ടി, സുലഭ പ്രദീപ് എന്നിവര്‍ സംസാരിച്ചു.