Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവനോപാധികളുടെ വിതരണം നടത്തി.
24/07/2019
സഹൃദയ അതിജീവനം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജീവനോപാധി വിതരണം ഫാ.പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി ജീവനോപാധികളുടെ വിതരണം നടത്തി. ദളിത് ക്രിസ്ത്യ മഹാസഭ അതിരൂപത ഡയറക്ടര്‍ ഫാ.അഗസ്റ്റിന്‍ മൂഞ്ഞേലിയുടെ അദ്ധ്യക്ഷതയില്‍ കുടവെച്ചൂര്‍ സെന്റ്‌മേരീസ് പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗം സഹൃദയ ഫൊറോനാ ഡയറക്ടര്‍ ഫാ.പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി ഉദ്ഘാടനം ചെയ്തു. 32 കുടുംബങ്ങള്‍ക്കുള്ള ആടുകളുടെ വിതരണം വെച്ചൂര്‍ ഗ്രാമപഞ്ചായത്തംഗം ലൈജു കുഞ്ഞുമോന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജോസ് ചൊവ്വൂരാന്‍ സി.എം.ഐ, കാരിത്താസ് ഇന്ത്യ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അമല്‍, പി.പി തങ്കച്ചന്‍, ജെയിംസ് കളത്തിപ്പറമ്പ്, അഭിലാഷ് നടുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോസ് പോള്‍ മൃഗപരിപാലനത്തെകുറിച്ച് ക്ലാസ് നയിച്ചു.