Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനശിബിരവും സമ്പൂര്‍ണ്ണ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടത്തി.
24/07/2019

വൈക്കം: ഉദയനാപുരം 1851-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം സഹോദര കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനശിബിരവും സമ്പൂര്‍ണ്ണ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടത്തി. എസ്.എന്‍.ഡി.പി പ്രാര്‍ത്ഥനാലയത്തില്‍ നടത്തിയ പരിപാടി യൂണിപ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. കായംകുളം ഷാന്‍ മോഹന്‍ കുടുംബചൈതന്യം ഗുരുവിലൂടെ വിഷയത്തെകുറിച്ച് ക്ലാസ്സെടുത്തു. ആചാര്യന്‍ റോഷിത്ത് ശാന്തി സമ്പൂര്‍ണ്ണ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തി. പി.എസ്.സി മത്സരപരീക്ഷകള്‍ എഴുതുന്നവര്‍ക്കായി ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അനുഷ്‌കുമാര്‍ പരിശീലനം നല്‍കി. യൂണിയന്‍ ചെയര്‍മാന്‍ കെ.ഡി സുന്ദരന്‍, ശാഖാ സെക്രട്ടറി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് മനോജ്, കണ്‍വീനര്‍ കെ.എം ഷാജി കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഔഷധക്കഞ്ഞി വിതരണവും നടത്തി.