Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരം പൂര്‍ണമായി ക്യാമറകളുടെ നിരീക്ഷണത്തിലാകുമെന്ന് സി.കെ ആശ എം.എല്‍.എ.
24/07/2019

വൈക്കം: ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ നഗരം പൂര്‍ണമായി ക്യാമറകളുടെ നിരീക്ഷണത്തിലാകുമെന്ന് സി.കെ ആശ എം.എല്‍.എ. ആദ്യഘട്ടമെന്ന നിലക്കാണ് സ്മാര്‍ട്ട് വൈക്കം പദ്ധതിയില്‍പെടുത്തി 42 ക്യാമറകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ ഒരേസമയം 42 ക്യാമറകളും പോലീസ് സ്റ്റേഷനില്‍ സജ്ജമാക്കിയിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കാനാകും. ഇതുകൂടാതെ 22 ക്യാമറകള്‍ കൂടി കണ്‍ട്രോള്‍ റൂമിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകും. ഈ സാഹചര്യത്തില്‍ നിരീക്ഷണം ആവശ്യമായ മറ്റു പ്രദേശങ്ങളില്‍ കൂടി അടുത്ത ഘട്ടത്തില്‍ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സി.കെ ആശ അറിയിച്ചു.