Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനങ്ങള്‍ക്കുഭീഷണിയുയര്‍ത്തി പഴയ വാട്ടര്‍ ടാങ്ക്.
23/07/2019
ഇനിയും പൊളിച്ചുനീക്കാത്ത വടയാര്‍ ഇളങ്കാവിലെ പഴയ ജലസംഭരണി

വൈക്കം: ജനങ്ങള്‍ക്കുഭീഷണിയുയര്‍ത്തി വര്‍ഷങ്ങളോളം വടയാറിലും പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ക്കും കുടിവെള്ളം നല്‍കികൊണ്ടിരുന്ന പഴയ വാട്ടര്‍ ടാങ്ക്. ഒരു കാലത്ത് ചെറുപ്പക്കാര്‍ ഇതിനു മുകളില്‍ കയറി നിന്ന് നാടിന്റെ വിദൂരതകള്‍ കണ്ടാസ്വദിക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് കുടിവെള്ള വിതരണത്തിന് പുതിയ ടാങ്കാണുപയോഗിക്കുന്നത്. തീര്‍ത്തും ഉപയോഗശൂന്യമായ പഴയ ജലസംഭരണി ഇന്ന് സമീപത്തെ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഹോമിയോഡിസ്‌പെന്‍സറി, സമീപത്തെ വീടുകള്‍, പോസ്‌റ്റോഫീസ്, ഓട്ടോ സ്റ്റാന്റ്, കടകള്‍, എസ്.എന്‍.ഡി.പി കെട്ടിടം എന്നിവയ്‌ക്കെല്ലാം ഭീഷണിയായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ജലസംഭരണി അധികാരികള്‍ എത്രയും വേഗത്തില്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രദേശത്തെ വാര്‍ഡുമെമ്പറായ എം.അനില്‍കുമാര്‍ ഈ വിഷയം പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മേല്‍നപടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.