Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് വൈക്കം യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണസമരം നടത്തും.
23/07/2019

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണസമരം നടത്തും. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിന് വരുമാനപരിധി നിശ്ചയിച്ചും, ഭരണഘടനയ്ക്ക് വിരുദ്ധമായി ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ശുപാര്‍ശകളില്‍ പട്ടികജാതിക്കാരെ അവഗണിച്ചും, വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ച ഈ ജനതയ്ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായത്തിന് വരുമാന പരിധി നിശ്ചയിച്ചും ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമി തരിശായി കിടക്കുമ്പോഴും ഭൂരഹിതരായ പട്ടികജാതിക്കാരെ ഫഌറ്റുകളിലേയ്ക്ക് മാറ്റുന്നതിനെതിരെയുമാണ് ധര്‍ണ്ണ സമരം നടത്തുന്നത്. വൈക്കം ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസിനു മുന്‍വശം വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് സി.സുശീലന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനകമ്മറ്റിയംഗം സി.രാജപ്പന്‍ വിജയാവതരണം നടത്തും. യൂണിയന്‍ സെക്രട്ടറി സി.റ്റി അപ്പുക്കുട്ടന്‍ സ്വാഗതമാശംസിക്കും. സംസ്ഥാന അസി.സെക്രട്ടറി കെ.ശിവദാസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ പുരുഷോത്തമന്‍, ബാബു.എം, ബീനകുമാരി, പി.കെ ശശിധരന്‍, എ.ഭാസ്‌ക്കരന്‍, കെ.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിക്കും.