Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് സമരം നടത്തി.
23/07/2019
ഉദയനാപുരം പഞ്ചായത്തില്‍ നിയമവിരുദ്ധ നിയമനത്തെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്തിനു മുന്നില്‍ നടത്തിയ സമരം

വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ വിഭാഗങ്ങളില്‍ നിയമവിരുദ്ധമായി നിയമനം നല്‍കിയതിനെകുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് സമരം നടത്തി. പഞ്ചായത്ത് സെക്രട്ടറി, സി.ഡി.പി.ഒ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിപക്ഷ മെമ്പര്‍മാരായ പി.ഡി ജോര്‍ജ്ജ്, കെ.എസ് സജീവ്, മായാ ഷിബു എന്നിവരാണ് സമരം നടത്തിയത്. നടപടിയുണ്ടായില്ലെങ്കില്‍ പഞ്ചായത്തിനു മുന്നില്‍ ബഹുജനസമരം സംഘടിപ്പിക്കുമെന്നും മെമ്പര്‍മാര്‍ പറഞ്ഞു