Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദശദിന സത്യാഗ്രഹം അഞ്ചുദിവസം പിന്നിട്ടു
23/07/2019
വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മുന്നില്‍ സി.പി.ഐ നടത്തുന്ന ദശദിന സത്യാഗ്രഹത്തിന്റെ നാലാം ദിവസത്തെ സമരം സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദശദിന സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക്. യാത്രാക്ലേശം പരിഹരിക്കുക, ഡിപ്പോയോടുള്ള അവഗണന അവസാനിപ്പിക്കുക, പുതിയ ബസുകള്‍ അനുവദിക്കുക, വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിക്കുക, രാത്രികാല സര്‍വീസുകളും പ്രാദേശിക സര്‍വീസുകളും ആരംഭിക്കുക, പിന്‍വലിച്ച വൈക്കം വഴിയുള്ള എ.സി ലോ ഫ്‌ളോര്‍ സര്‍വീസ് പുനഃസ്ഥാപിക്കുക, കണ്‍സഷന്‍ നല്‍കിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും യാത്ര ഉറപ്പുവരുത്തുക, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിപ്പോയ്ക്ക് മുന്നില്‍ നടത്തുന്ന സത്യഗ്രഹത്തിന്റെ നാലാം ദിവസത്തെ സമരം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്മമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി കെ.അജിത്ത് എക്‌സ്. എം.എല്‍.എ, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എസ് രത്‌നാകരന്‍, കെ.കെ ചന്ദ്രബാബു, ചെമ്പ് ലോക്കല്‍ സെക്രട്ടറി എം.കെ ശീമോന്‍, മണ്ഡലം കമ്മിറ്റി അംഗം കെ.ആര്‍ ചിത്രലേഖ എന്നിവര്‍ പ്രസംഗിച്ചു.