Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്തമഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
23/07/2019
കനത്ത മഴയില്‍ ടി.വി പുരം കണ്ണുകെട്ടുശ്ശേരിയില്‍ കുയിലന്തറ ആനന്ദകുമാറിന്റെ വീട് നിലംപൊത്തിയ നിലയില്‍.

വൈക്കം: കനത്ത മഴയില്‍ ടി.വി പുരം കണ്ണുകെട്ടുശ്ശേരിയില്‍ കുയിലന്തറ ആനന്ദകുമാറിന്റെ വീട് നിലംപൊത്തി. ഇന്നലെ ഉച്ചയ്ക്ക് 12.40നായിരുന്നു സംഭവം. ഓടുമേഞ്ഞ വീടിന്റെ ഭിത്തി തകര്‍ന്നതോടെയാണ് മേല്‍ക്കൂര നിലംപൊത്തിയത്. ഭാര്യ പൊന്നമ്മയും മക്കള്‍ അനീഷ് കുമാറും അഭിലാഷ് കുമാറും സംഭവസമയത്ത് വീട്ടിലില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ടി.വി പുരം വില്ലേജ് ഓഫീസര്‍ ജ്യോതി, നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍, ഗ്രാമപഞ്ചായത്ത് അംഗം രാഖി സജേഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.