Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന പഠന ക്യാമ്പ് 25ന്
23/07/2019

വൈക്കം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് ബൂത്തു പ്രസിഡന്റുമാര്‍ക്കു വേണ്ടി ഏകദിന പഠന ക്യാമ്പ് 25ന് ഉദയനാപുരം ചിറമ്മേല്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതിനു തീരുമാനിച്ചു. മുന്‍ മന്ത്രി കെ.സി.ജോസഫ് എം.എല്‍.എ രാവിലെ 10 മണിക്ക് ക്യാമ്പ് ഉല്‍ഘാടനം ചെയ്യും. കെ.പി.സി.സി.സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.ഡി.സുഗതന്‍ എക്‌സ് എം.എല്‍.എ ,മാധ്യമ പ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ പെരിയ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.സമാപന സമ്മേളനം ഡി സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉല്‍ഘാടനം ചെയ്യും. ക്യാമ്പില്‍ വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കും. പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീദേവി അനിരുദ്ധന്‍, എസ്.മനോജ് കുമാര്‍, ഷാജി മുഹമ്മദ്, വൈക്കം ജയന്‍, കെ.കെ.ചന്ദ്രന്‍ ,പി.ഡി.ജോര്‍ജ്ജ്, എം.ഗോപാലകൃഷ്ണന്‍, രാജേന്ദ്രപ്രസാദ്, ടി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.