Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കൂട്ടായ്മ നടത്തി.
22/07/2019
സംവരണസംരക്ഷണ മുന്നണി സംസ്ഥാന കമ്മിറ്റി താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഐ.ഡി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ വിമലന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംവരണ സംരക്ഷണ മുന്നണി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. വിദ്യാഭ്യാസ രംഗത്തെ ക്രീമിലയര്‍ പിന്‍വലിച്ച് വരുമാനപരിധിയില്ലാതെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുക എന്നയാവശ്യം ഉന്നയിച്ച് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഐ.ഡി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ വിമലന്‍ ഉദ്ഘാടനം ചെയ്തു. ഐ.ആര്‍ സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ എം.കെ രാജപ്പന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ കൂട്ടായ്മയില്‍ കെ.കെ ജിന്‍ഷു, ബാബു കറുകപ്പള്ളില്‍, സി.എം ദാസപ്പന്‍, സജി പാമ്പാടി, കെ.പ്രഭാകരന്‍, കെ.വി രഘുവരന്‍, സി.ബി രമണന്‍, വി.എസ് സന്തോഷ്, പി.എസ് രശ്മി, ഓമന തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.