Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലായി.
22/07/2019

വൈക്കം: കഴിഞ്ഞ മൂന്നു ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലായി. കിഴക്കന്‍ വെള്ളത്തിന്റെ വരവും കൂടി ആയതോടെ മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുകയാണ്. തലയോലപ്പറമ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ മുപ്പതോളം വീടുകള്‍ വെള്ളത്തിലാണ്. അതേസമയം മഴ വെച്ചൂരിലെ കര്‍ഷകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. കാരണം ദിവസങ്ങള്‍ക്ക് മുന്‍പുവരെ പാടശേഖരങ്ങളിലെല്ലാം മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് പാകിയ നെല്‍വിത്തുകളെല്ലാം നശിച്ചു പോകുന്ന സാഹചര്യത്തിലായിരുന്നു. ഇപ്പോള്‍ ഉണ്ടായ മഴ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത മഴ ഗ്രാമവാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. പലരും വീട് വിട്ടുപോകേണ്ടി വരുമെന്നുള്ള ഭീതിയിലാണ്. ഇനിയും ഇതുപോലെ മഴ തുടര്‍ന്നാല്‍ മൂവാറ്റുപുഴയാര്‍ കര കവിയാനും സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വൈക്കം താലൂക്ക് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ 04829 231331.