Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'മഞ്ഞു പെയ്യുന്ന മനസ്സ്' നാടകം അവതരിപ്പിക്കും.
22/07/2019

വൈക്കം: കേരള നാടക അക്കാദമിയുടെ പ്രതിവാര നാടക പരിപാടിയുടെ ഭാഗമായി നാളെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലും, 24നു എറണാകുളം കേരള ഫൈന്‍ ആര്‍ട്ട്‌സ് ഹാളിലും വൈകുന്നേരം 6.30ന് വൈക്കം മാളവികയുടെ 'മഞ്ഞു പെയ്യുന്ന മനസ്സ്' എന്ന നാടകം അവതരിപ്പിക്കും. ഫൈന്‍ ആര്‍ട്ട്‌സ് ഹാളില്‍ നാടകത്തിന്റെ 135-ാമത്തെ വേദിയുടെ ഉദ്ഘാടനം സംവിധായകന്‍ സിബി മലയില്‍ നിര്‍വഹിക്കും. സംവിധായകന്‍ വിനയന്‍, ജസ്റ്റിസ് പി.എസ് ഗോപിനാഥ്, സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.