വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും
22/07/2019
വെളുത്തേടത്ത് നായര്‍ സമാജം ജില്ലാ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും വൈക്കത്ത് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള വെളുത്തേടത്ത് നായര്‍ സമാജം ജില്ലാ കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ശിവദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.എ കൃഷ്ണന്‍കുട്ടി വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി ഗോപാലകൃഷ്ണന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ശ്രീധരന് നായര്‍, സംസ്ഥാന വനിതാ സെക്രട്ടറി ടി.ആര് അംബികാദേവി, സംസ്ഥാന സെക്രട്ടറി ടി.സി ശശിധരന് നായര്‍, ജില്ലാ സെക്രട്ടറി ഇ.എസ് രാധാകൃഷ്ണന് , ജോയിന്റ് സെക്രട്ടറി പി.എസ് രവീന്ദ്രന്, കെ.ആര് വാസു എന്നിവര്‍ പ്രസംഗിച്ചു.