Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം.
22/07/2019

വൈക്കം: തോട്ടകം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതൃത്വം നല്‍കിയ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം. മത്സരിച്ച 13 പേരില്‍ 11 പേര്‍ വിജയിച്ചു. പി.എ അനുരാജ്, കെ.എ കാസ്‌ട്രോ, അഡ്വ. കെ.ജി പ്രദീപന്‍, എം.ഡി ബാബുരാജ്, പി.എസ് മുരളീധരന്‍, കെ.രാധാകൃഷ്ണന്‍ നായര്‍, സി.സന്തോഷ്, എം.എസ് ശിവജി, അന്നക്കുട്ടി ജോണ്‍, എസ്.ഭദ്രകുമാരി, സുജാത മധു എന്നിവരാണ് എല്‍.ഡി.എഫ് പാനലില്‍ വിജയിച്ചത്. കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ച പി.ജെ സെബാസ്റ്റ്യന്‍, ശോഭനകുമാരി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തോട്ടകത്ത് പ്രകടനം നടത്തി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.എസ് പുഷ്‌കരന്‍, ലോക്കല്‍ സെക്രട്ടറിമാരായ ജെ.പി ഷാജി, ടി.സി പുഷ്പരാജന്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞപ്പന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, ലോക്കല്‍ സെക്രട്ടറി എസ്.ദേവരാജന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പി.ആര്‍ ശശി, എം.ആര്‍ ബോബി എന്നിവര്‍ പ്രസംഗിച്ചു.