Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവതി സ്മാരക ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കും
22/07/2019
എസ്.എന്‍.ഡി.പി യോഗം 119-ാം നമ്പര്‍ ഇടയാഴം ശാഖാ വാര്‍ഷിക പൊതുയോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 119-ാം നമ്പര്‍ ഇടയാഴം ശാഖ വെച്ചൂര്‍ ബണ്ട് റോഡ് ജങ്ഷനില്‍ നിലവിലുള്ള സ്ഥലത്ത് 25 ലക്ഷം രൂപ ചിലവില്‍ നവതി സ്മാരക ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ജയകുമാര്‍ ചക്കാല, സെക്രട്ടറി റെജിമോന്‍, വൈസ് പ്രസിഡന്റ് ജിനി നടുമുറി, സുഗുണന്‍, രാജന്‍ പാരയില്‍, രാജീസ് ആറ്റുചിറ, ബിജീഷ് തൃക്കേനട, ഷാജി ബിനുമോന്‍, വത്സല സൗഭാഗ്യ എന്നിവര്‍ പ്രസംഗിച്ചു.