Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ശില്‍പ്പശാല നടത്തി.
20/07/2019
ചെമ്മനാകരി ഇന്‍ഡോഅമേരിക്കന്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയിലെ നൂതന പ്രവണതകളെകുറിച്ച് നടത്തിയ സംസ്ഥാനതല ഏകദിന ശില്‍പ്പശാല ബി.സി.എഫ് ചെയര്‍മാന്‍ ഡോ. കെ.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്മനാകരി ബി.സി.എഫ് നഴ്‌സിംഗ് കോളേജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ക്യാന്‍സര്‍ ചികിത്സയിലെ നൂതനപ്രവണതകളെ കുറിച്ച് സംസ്ഥാനതല ഏകദിന ശില്‍പ്പശാല നടത്തി. സംസ്ഥാനത്തെ 40 നഴ്‌സിംഗ് കോളേജുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ബി.സി.എഫ് ചെയര്‍മാന്‍ ഡോ. കെ.പരമേശ്വരന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ബി.സി.എഫ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹേമ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.നിഷ വില്‍സണ്‍, ഡയറക്ടര്‍ അഡ്വ. കെ.പി ശിവജി, അഡ്മിനിസ്‌ട്രേറ്റര്‍ കെ.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം ആര്‍.സി.സി ആശുപത്രി അസോസിയേറ്റ് പ്രൊഫ. അനൂപ് ശങ്കര്‍, ഹെഡ് നഴ്‌സ് സുനിതാകുമാരി, ആലപ്പുഴ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. അനുപമ സുസ്മിത എന്നിവര്‍ ക്ലാസ്സെടുത്തു.