Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം നല്‍കി ആദരിക്കും.
20/07/2019
തമ്പി ആന്റണി

വൈക്കം: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി പ്രവാസി എഴുത്തുകാരനും അഭിനേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ തമ്പി ആന്റണിക്ക് ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം നല്‍കി ആദരിക്കും. ചെറുകഥളും കവിതകളും എഴുതുന്ന തമ്പി നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും എഴുതുന്നുണ്ട്. ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'വാസ്‌കോഡിഗാമ' എന്ന ചെറുകഥ സമാഹരത്തിന്റെ പേരിലാണ് ഇദ്ദേഹത്തിനു അമ്മ മലയാളം പുരസ്‌കാരം നല്‍കുന്നത്. അമേരിക്കന്‍ മലായളികളുടെ ഇടയില്‍ നിരവധി സാമൂഹ്യസാംസ്‌കാരിക പരിപാടികള്‍ നടത്തുന്ന തമ്പി കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയാണ്. സെപ്റ്റംബര്‍ ആദ്യവാരം തലയോലപ്പറമ്പില്‍ ബഷീര്‍ കുടുംബസമേതം താമസിച്ചിരുന്ന ഫെഡറല്‍ നിലയത്തില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ ഡോ. എസ്.ലാലിമോള്‍, ജനറല്‍ സെക്രട്ടറി പി.ജി. ഷാജിമോന്‍, വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. എസ്. പ്രീതന്‍, വൈസ് ചെയര്‍മാന്‍ മോഹന്‍. ഡി.ബാബു എന്നിവര്‍ അറിയിച്ചു.