Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി ഡിപ്പോയോടുള്ള അധികാരികളുടെ അവഗണനയ്‌ക്കെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദശദിനസത്യാഗ്രഹം തുടങ്ങി
19/07/2019
വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയോടുള്ള അധികാരികളുടെ അവഗണനയ്‌ക്കെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദശദിന സത്യാഗ്രഹം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നവോത്ഥാന ഭൂമികയിലെ പ്രബുദ്ധനഗരമാണ് വൈക്കം. ഈ ചരിത്രനഗരിയുടെ പ്രധാന്യം അവഗണിക്കപ്പെടുമ്പോഴാണ് സി.പി.ഐ ജനകീയ സമരം സംഘടിപ്പിച്ചതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍. വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയോടുള്ള അധികാരികളുടെ അവഗണനയ്‌ക്കെതിരെ സി.പി.ആ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദശദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വലിയവികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടക്കുന്നത്. അപ്പോഴും ജനങ്ങളുടെ യാത്രാക്ലേശം ഗുരുതരമാണ്. കെ.എസ്.ആര്‍.ടി.സി ക്ക് ഇതില്‍ പ്രമുഖ പങ്കുണ്ടെന്നും ശശിധരന്‍ പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ പി.സുഗതന്‍, ടി.എന്‍ രമേശന്‍, സി.കെ ആശ എം.എല്‍.എ, എം.ഡി ബാബുരാജ്, കെ.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. വലിയകവലയില്‍ നിന്നും പ്രകടനമായെത്തിയാണ് സമരം ആരംഭിച്ചത്. പ്രകടനത്തിന് ലീനമ്മ ഉദയകുമാര്‍, കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്‌ക്കരന്‍, കെ.കെ ചന്ദ്രബാബു, വി.കെ അനില്‍കുമാര്‍, ദാസപ്പന്‍, പി.പ്രദീപ്, പുഷ്പമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരം പത്തു ദിവസം തുടരും.