Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാപ്‌ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും സമര്‍പ്പണം നടത്തി
19/07/2019

വൈക്കം: പൊതു വിദ്യാലയങ്ങളെ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌കൂളില്‍ അനുവദിച്ച ലാപ്‌ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും സമര്‍പ്പണം മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി യുവ കവയിത്രി കുമാരി മീന ആര്‍.പിള്ള ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എം.പി ബിജു അധ്യക്ഷത വഹിച്ചു. അമ്മ വായന സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ രാജേന്ദ്രന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എ.എ നൗഷാദ്, ഹെഡ്മിസ്ട്രസ് സജിതാ ബീഗം, അധ്യാപകന്‍ അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.