Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും കുടുംബ സംഗമവും നടത്തും.
19/07/2019

വൈക്കം: ജവഹര്‍ ബാലജനവേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബറില്‍ വൈക്കത്തു വച്ച് ഓണാഘോഷവും കുടുംബ സംഗമവും നടത്തും. സംഗമത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികള്‍ ഓണസദ്യ, മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള സെമിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരിച്ചു. വൈക്കം വ്യാപര ഭവനില്‍ നടന്ന രൂപീകരണ യോഗം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ഷിന്‍സ് പീറ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, ജയ് ജോണ്‍ പേരയില്‍, വി.സമ്പത് കുമാര്‍, ബി.അനില്‍കുമാര്‍, വിവേക് പ്ലാത്താനത്ത്, വിജയമ്മ ബാബു, ഇ.എന്‍ ഹര്‍ഷകുമാര്‍, ഷാജി വല്ലൂത്തറ, ബി.ചന്ദ്രശേഖരന്‍, എം.കെ ഷിബു, ഗിരിജാ ജോജി, എന്‍.സി തോമസ്, പി.എന്‍ കിഷോര്‍ കുമാര്‍, പി.ഡി ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.