Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡുദാനവും പ്രതിഭകളെ ആദരിക്കലും
18/07/2019
സംസ്‌കൃതി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വിദ്യാഭ്യാസ അവാര്‍ഡുദാന സമ്മേളനം സിനിമ ബാലതാരങ്ങളായ ഗൗതം പ്രവീണ്‍, ഗൗരി പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്‌കൃതി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വിദ്യാഭ്യാസ അവാര്‍ഡുദാനവും പ്രതിഭകളെ ആദരിക്കലും പഠനോപകരണവിതരണവും സിനിമ ബാലതാരങ്ങളായ ഗൗതം പ്രവീണ്‍, ഗൗരി പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശിവപ്രസാദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ടി.ആര്‍.എ.സി പ്രസിഡന്റ് ശിവരാമകൃഷ്ണന്‍ നായര്‍ പഠനോപകരണവിതരണവും വാര്‍ഡ് കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ പുരസ്‌കാരവിതരണവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി പച്ചക്കറി വിത്തു വിതരണവും നടത്തി. സെക്രട്ടറി ആര്‍.അനില്‍കുമാര്‍, ട്രഷറര്‍ നിധീഷ്, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.