Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരിയോര്‍ സ്മാരകം സംരക്ഷിക്കുന്നതിന് നടത്തിപ്പവകാശം വിട്ടുനല്‍കണമെന്ന് വൈക്കം നഗരസഭ
18/07/2019

വൈക്കം: വൈക്കം സത്യാഗ്രഹസമരത്തിന് നെടുനായകത്വം വഹിച്ച തന്തൈ പെരിയോര്‍ രാമസ്വാമി നായ്ക്കരുടെ പേരില്‍ വൈക്കം വലിയകവലയില്‍ ഉള്ള സ്മാരക വളപ്പ് സംരക്ഷിക്കുന്നതിനുള്ള ചുമതല വൈക്കം നഗരസഭയ്ക്ക് നല്‍കണമെന്ന് കൗണ്‍സില്‍ യോഗം തമിഴ്‌നാട് സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. കാടുകയറി ശോചനീയമായ നിലയിലാണ് സ്മാരകവും മന്ദിരപരിസരവും. പെരിയോര്‍ സ്മാരക പ്രതിമനിലനില്‍ക്കുന്ന സ്ഥലവും ലൈബ്രറിയും മിനിസ്റ്റേഡിയവും പാര്‍ക്കും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സാംസ്‌കാരിക കേരളത്തിന് മുതല്‍ക്കൂട്ടാകുന്ന പെരിയോര്‍ സ്മാരകം സംരക്ഷിക്കുന്നതിന് നടത്തിപ്പവകാശം വിട്ടുനല്‍കണമെന്ന് യോഗം സാംസ്‌കാരികവകുപ്പിനോടും അഭ്യര്‍ത്ഥിച്ചു. അഡ്വ. അംബരീഷ് ജി വാസു, എസ്.ഹരിദാസന്‍ നായര്‍ എന്നിവര്‍ പ്രമേയമവതരിപ്പിച്ചു.