Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും 21ന്
18/07/2019

വൈക്കം: കേരളാ വെളുത്തേടത്ത് നായര്‍ സമാജത്തിന്റെ 24-ാമത് കോട്ടയം ജില്ലാ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും 21ന് വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. ജില്ലാ പ്രസിഡന്റ് പി.ശിവദാസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാര്‍ഡുകള്‍ സംസ്ഥാന പ്രസിഡന്റ് റ്റി.എ കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. ജനറല്‍ സെക്രട്ടറി റ്റി.ജി ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഷികറിപ്പോര്‍ട്ടും കണക്കും ബഡ്ജറ്റും ജില്ലാ സെക്രട്ടറി ഇ.എസ് രാധാകൃഷ്ണന്‍ അവതരിപ്പിക്കും. സി.പി ശ്രീധരന്‍ നായര്‍, റ്റി.സി ശശിധരന്‍ നായര്‍, പി.എസ് രവീന്ദ്രന്‍, കെ.ആര്‍ വാസു തുടങ്ങിയവര്‍ സംസാരിക്കും.