Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
18/07/2019

വൈക്കം: കേരള സംസ്ഥാന സാക്ഷരാമിഷന്‍ അഥോറിട്ടി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പത്താംതരം ഹയര്‍സെക്കന്ററി തുല്യതാകോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താംതരം തുല്യതാകോഴ്‌സിന് 1850 രൂപയും ഹയര്‍സെക്കന്ററി ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകള്‍ക്ക് 2500 രൂപയുമാണ് ഫീസ്. പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ട്. ഈ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വൈക്കം നഗരസഭ സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രവുമായി 9497665374 എന്ന നമ്പരില്‍ ബന്ധപ്പെടുക

 

വൈക്കം: സംസ്ഥാന സാക്ഷരാമിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന തുല്യതാ കോഴ്‌സുകളായ 10-ാം തരം, ഹയര്‍സെക്കണ്ടറി കോഴ്‌സിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വൈക്കം നഗരസഭാ അയ്യര്‍കുളങ്ങര സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തില്‍ ആരംഭിച്ചു. ഏഴാംക്ലാസ് പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് 10-ാം തരത്തിനും 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കണ്ടറിക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും 40 ശതമാനത്തിലധികം വൈകല്യമുള്ളവര്‍ക്കും കോഴ്‌സ് ഫീസ് സൗജന്യമായിരിക്കും. താല്‍പ്പര്യമുള്ളവര്‍ വൈക്കം നഗരസഭാ അയ്യര്‍കുളങ്ങര സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ആഗസ്റ്റ് 15 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ഫോണ്‍: 7025175481, 9961028204