Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ നടതുറന്നു
17/07/2019
മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ നടതുറന്നപ്പോള്‍ ദര്‍ശനപുണ്യം തേടിയെത്തിയ ഭക്തര്‍

വൈക്കം: മൂന്ന് മാസത്തിനുശേഷം നടതുറന്ന മുത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ കര്‍ക്കിടക പുലരിയില്‍ ഭഗവതിയുടെ മംഗളരൂപം കണ്ട് ദര്‍ശനം നടത്തി. കട്ടിമാലകള്‍, പട്ടുടയാടകള്‍ എന്നിവകൊണ്ട് അലങ്കരിച്ചാണ് ഭഗവതിയുടെ വിഗ്രഹം ദര്‍ശനത്തിന് ഒരുക്കിയത്. വിഷുദിവസം അര്‍ദ്ധരാത്രിയില്‍ അരിയേറിന് ശേഷം നട അടക്കുന്ന ഇവിടെ കര്‍ക്കിടകം ഒന്നിന് നടതുറക്കുന്നത് ആചാരമാണ്. പുലര്‍ച്ചേ 5.30ന് മേല്‍ശാന്തി ജയചന്ദ്രന്‍ എമ്പ്രാന്തിരി നടതുറന്ന് ദീപം തെളിയിച്ചു. തന്ത്രിമാരായ മോനാട്ടില്ലത്ത് വലിയ കൃഷ്ണന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉഷപൂജ, മലര്‍നിവേദ്യം, പുണ്യാഹം, അഭിഷേകം എന്നിവ നടത്തിയ ശേഷമാണ് ദര്‍ശനത്തിനായ നട തുറന്നത്. കീഴ്ശാന്തി കണ്ണന്‍ എമ്പ്രാന്തിരി, രാമന്‍ എമ്പ്രാന്തിരി, ഊരാഴ്മക്കാരായ മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. വൈകിട്ട് വില്‍പ്പാട്ട്, തെക്കുപുറത്തു ഗുരുതി, തീയ്യാട്ട് എന്നിവയും നടന്നു.