Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമായണ മാസാചരണത്തിന് തുടക്കമായി.
17/07/2019

വൈക്കം: തോട്ടകം വാഴക്കാട് ശ്രീ മഹാവിഷ്ണു അനന്തശയനക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഔഷധകഞ്ഞി നിവേദ്യമുണ്ടായിരിക്കുന്നതാണ്. ജൂലൈ 31ന് രാവിലെ 6 മണി മുതല്‍ കര്‍ക്കിടക വാവുബലിയും നടത്തും.
..............................................................................................................................................................................
വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന് തുടക്കമായി. മാസാചരണത്തിന്റെ ഭാഗമായി മഹാഗണപതിഹോമം, ഭഗവത് സേവ, കാര്യസിദ്ധിപൂജകള്‍, കര്‍ക്കിടമാസ ജന്മനക്ഷത്രപൂജകള്‍, ഉമാമഹേശ്വരപൂജ, സ്വയംവര പാര്‍വ്വതീ പൂജ, ക്ഷേത്രവിശേഷാല്‍ പൂജകളും നടത്തും. ആഗസ്റ്റ് 4ന് രാവിലെ 10ന് രാമായണം ക്വിസ് മത്സരം നടത്തും. മത്സരവിജയികള്‍ക്ക് പി.കൃഷ്ണന്‍കുട്ടി സ്മാരക അവാര്‍ഡ് 15ന് വൈകിട്ട് നല്‍കും.
...................................................................................................................................................................
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും കേരള ക്ഷേത്രസംരക്ഷണസമിതിയുടെയും വൈക്കം മഹാദേവക്ഷേത്രശാഖ സമിതിയുടെയും ആഭിമുഖ്യത്തില്‍ രാമായണമാസാചരണത്തിന് തുടക്കമായി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീപ്രസാദ് ആര്‍ നായര്‍ ഭദ്രദീപപ്രകാശനം നടത്തി. അഡ്വ. പി.ആര്‍ അരവിന്ദാക്ഷമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. രാജേശ്വരി രാധാകൃഷ്ണന്‍ ആമ്പല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.