Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് മൃഗാശുപത്രിക്കുവേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം
29/02/2016
കാട്ടിക്കുന്ന് മൃഗാശുപത്രിക്കുവേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി മോഹനന്‍ നിര്‍വഹിക്കുന്നു

കേരള സര്‍ക്കാര്‍ കാട്ടിക്കുന്ന് മൃഗാശുപത്രിക്കുവേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി മോഹനന്‍ നിര്‍വഹിച്ചു. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എസ്.ചന്ദ്രന്‍കുട്ടി പദ്ധതി വിശദീകരണം നടത്തി. പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്‌സ് വിഭാഗം എക്‌സി. എഞ്ചിനീയര്‍ എന്‍.ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ, വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസര്‍ ഡോ. വി.ഗോപകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ രാജു, സന്ധ്യാമോള്‍ സുനില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി അധ്യക്ഷരായ അഡ്വ. ജി.ഷീബ, എം.എസ് പ്രേമദാസന്‍, സീന ബിജു, വാര്‍ഡ് മെമ്പര്‍ റംലത്ത് സലിം, ഡോ. എ.ജി ജിയോ എന്നിവര്‍ പ്രസംഗിച്ചു.