Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു.
17/07/2019
വൈക്കം ആയൂര്‍വേദ ആശുപത്രിയിലെ ഔഷധക്കഞ്ഞി വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ആയുര്‍വേദ ഹോസ്പ്പിറ്റലില്‍ കര്‍ക്കിടകമാസാരംഭത്തോടനുബന്ധിച്ചുള്ള ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.വി സത്യന്‍, സമിതിയംഗം ജോണ്‍സണ്‍.പി, ഡോ. വി.വി അനില്‍കുമാര്‍, ഡോ. അമ്പിളി പി.ആര്‍, ഡോ.വിദ്യ വി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രമാണ് ഒരാഴ്ചത്തേയ്ക്ക് ഔഷധക്കഞ്ഞി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.