Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂ.ഡി.എഫ് മറവന്തുരുത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.
17/07/2019
യു.ഡി.എഫ് മറവന്തുരുത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ നടത്തിയ ധര്‍ണ്ണ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് പുനസ്ഥാപിക്കുക, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് യൂ.ഡി.എഫ് മറവന്തുരുത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണ നടത്തി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, മോഹന്‍ കെ.തോട്ടുപുറം, എന്‍.സി തോമസ്, ജഗത അപ്പുക്കുട്ടന്‍, എം.കെ ഷിബു, ബാബു, പൂവനേഴത്ത്, കെ.എസ് നാരായണന്‍ നായര്‍, സുരേന്ദ്രന്‍ പുളിക്കിയില്‍, വി.ആര്‍ അനിരുദ്ധന്‍, പോള്‍ തോമസ്, രമാദേവി, മനോഹരന്‍, ടി.കറുത്തകുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.