Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും യാത്രയയപ്പും നല്‍കി.
17/07/2019
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ കോട്ടയം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കെ.ഇ.ഇ.സി സംസ്ഥാന പ്രസിഡന്റ് കെ.പി ധനപാലന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

വൈക്കം: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെയും വൈക്കം ഡിവിഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനും ജൂലൈ 31ന് കെ.എസ്.ഇ.ബി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കെ.ഇ.ഇ.സി വൈക്കം ഡിവിഷന്‍ സെക്രട്ടറി അജയ്‌ദേവിന് യാത്രയയപ്പും നല്‍കി. വൈക്കം ഗ്രാന്റ് മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കെ.ഇ.ഇ.സി സംസ്ഥാന പ്രസിഡന്റ് കെ.പി ധനപാലന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സി.വി കുര്യാച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി സുനില്‍കുമാര്‍ സ്വാഗതമാശംസിച്ചു. കെ.ഇ.ഇ.സി സംസ്ഥാന ട്രഷറര്‍ ശ്രീകുമാര്‍ എം.ബി മുഖ്യപ്രഭാഷണം നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, ഡി.സി.സി സെക്രട്ടറി അബ്ദുള്‍ സലാം റാവുത്തര്‍, കെ.ഇ.ഇ.സി വൈക്കം മുന്‍ ഡിവിഷന്‍ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, അജയ്‌ദേവ് കെ.എസ്, രാജേഷ് ബി നായര്‍, പി.പി പ്രഭു, സുരേഷ്‌കുമാര്‍.കെ, അജേഷ് കുമാര്‍ റ്റി.വി, നിസ്സാറുദ്ദീന്‍ പി.കെ എന്നിവര്‍ സംസാരിച്ചു.