Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ രാജിവെച്ചു.
17/07/2019

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ രാജിവെച്ചു. അംഗന്‍വാടി ഹെല്‍പ്പര്‍ പോസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് സി.പി.എം നേതൃത്വം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി. എന്നാല്‍ ആരോപണം ഉയര്‍ന്ന സമയത്ത് തന്നെ സ്ഥാനം ഒഴിയാന്‍ താന്‍ സന്നദ്ധനായിരുന്നുവെന്നും പാര്‍ട്ടിയുടെ അനുമതി കിട്ടാന്‍ വൈകിയതിനാലാണ് ഇത്രയും താമസിച്ചതെന്നും പി.എസ് മോഹനന്‍ പ്രതികരിച്ചു. നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുളള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും ഹീനവുമാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. പത്ത് ഒഴിവുകളിലേക്കായി സമര്‍പ്പിക്കപ്പെട്ടിരുന്ന അഞ്ഞൂറോളം അപേക്ഷകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പതിനൊന്നംഗ സമിതിയിലെ ഒരംഗം മാത്രമാണ് പ്രസിഡന്റ്. സമിതിയില്‍ ഉള്‍പ്പെട്ട അല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വമുള്ള സെലക്ഷന്‍ കമ്മറ്റി ക്രമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല. പിന്നെ തന്നെ മാത്രം ലക്ഷ്യം വെക്കുന്നതില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. എന്നിരുന്നാലും ആരോപണ വിധേയനായി തല്‍സ്ഥാനത്ത് തുടരുന്നതില്‍ വ്യക്തിപരമായി ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് രാജിവെക്കുന്നതെന്നും പി.എസ് മോഹനന്‍ അറിയിച്ചു.