Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാറാണത്ത് ബ്ലോക്ക് പാടശേഖരം കൃഷിയോഗ്യമാക്കി
16/07/2019
നഗരസഭയില്‍പ്പെട്ട 35 ഏക്കര്‍ വരുന്ന നാറാണത്ത് ബ്ലോക്ക് പാടശേഖരത്ത് നെല്‍കൃഷിക്കുള്ള വിത്തുപാകല്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രണ്ടുപതിറ്റാണ്ടുകാലമായി തരിശായി കിടക്കുന്ന വൈക്കം നഗരസഭയില്‍പ്പെട്ട നാറാണത്ത് ബ്ലോക്ക് പാടശേഖരത്ത് ഇനി നെല്ല് വിളയും. 35 ഏക്കര്‍വരുന്ന പാടശേഖരം ദീര്‍ഘകാലമായി പുല്ലും മാലിന്യവും നിറഞ്ഞ് കാടുപിടിച്ച് കിടക്കുകയായിരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ കൃഷിഭവന്റെയും കര്‍ഷകരുടെയും കൂട്ടായ്മയില്‍ പാടശേഖരം കൃഷിക്ക് യോഗ്യമാക്കി. കര്‍ഷകരുടെ നേതൃത്വത്തില്‍ ബഹുജനപങ്കാളിത്തത്തോടെ കൃഷി ഇറക്കി. ആദ്യവിളവെടുപ്പില്‍ ഒരു ലക്ഷം കിലോ നെല്ല് ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളായ പെട്ടിയും പറയും മോട്ടോറും സ്ഥാപിച്ചു. വൈദ്യുതി ലഭ്യമാക്കുവാനുള്ള സംവിധാനവും ഒരുക്കി. പുറംബണ്ട് ബലപ്പെടുത്തിയത് കൃഷിയിടങ്ങള്‍ക്ക് സംരക്ഷണമായി. ആദ്യകൃഷിക്ക് ശേഷം ഒരു നെല്ലും ഒരു മീനും പദ്ധതി കൂടി നടപ്പാക്കാനുള്ള ലക്ഷ്യത്തിലാണ് നഗരസഭ. ജലസേചന സംവിധാനം ലഭ്യമാക്കിയതോടെ കൃഷിക്ക് നല്ല വിളവ് കിട്ടുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. വിത ഉത്സവം സംഘടിപ്പിച്ചാണ് പാടശേഖരങ്ങളില്‍ വിത്ത് പാകിയത്. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, പാടശേഖരസമിതി പ്രസിഡന്റ് ജോസഫ് മറ്റപ്പള്ളി, സെക്രട്ടറി എന്‍.കെ രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് ശിവദാസ്, കണ്‍വീനര്‍ രാമചന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, ഷിബി സന്തോഷ്, ജി.ശ്രീകുമാരന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, റിട്ട.ശാസ്ത്രജ്ഞന്‍ എന്‍.കെ ശശിധരന്‍, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.