Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കൂട്ടായ്മ നടത്തി.
16/07/2019
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും യു.ഡി.എഫ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെയും, പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും, തലയാഴം പഞ്ചായത്തിന്റെ വികസനമുരടിപ്പും തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് തലയാഴം യൂ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, പി.വി പ്രസാദ്, യൂ.ബേബി, എന്‍.സോമന്‍, ഗംഗാധരന്‍ നായര്‍, സേവ്യര്‍ കണ്ടത്തിപ്പറമ്പില്‍, ജല്‍ജി വര്‍ഗ്ഗീസ്, ഇടവട്ടം ജയകുമാര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, അജയകുമാര്‍, ബി.എല്‍ സെബാസ്റ്റിയന്‍, യു.കെ സജീവ്, ചന്ദ്രബോസ് എന്നിവര്‍ പ്രസംഗിച്ചു.