Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഔഷധക്കഞ്ഞി വിതരണം നടത്തും
16/07/2019

വൈക്കം: ഗവണ്‍മെന്റ് ആയുര്‍വേദ ഹോസ്പ്പിറ്റലില്‍ കര്‍ക്കിടക മാസാരംഭത്തോടനുബന്ധിച്ചുള്ള ഔഷധക്കഞ്ഞി വിതരണം നാളെ ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിക്കും. ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിക്കും. ഒരാഴ്ചത്തേയ്ക്ക് ആശുപത്രിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഔഷധക്കഞ്ഞി വിതരണം നടത്തും. വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രമാണ് ഔഷധക്കഞ്ഞി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഔഷധക്കഞ്ഞി തയ്യാറാക്കുന്നത് ഡോ. വി.അനില്‍കുമാര്‍, ഡോ. അമ്പിളി, ഡോ. ദിവ്യ വി.എസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ്. പൊതുവേ ശരീരബലവും ദഹനശക്തിയുടം കുറയുന്ന കര്‍ക്കിട മാസത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയാണ് കര്‍ക്കിടക മാസക്കഞ്ഞി സേവയിലൂടെ സാധ്യമാകുന്നത്. ഞവരയരി, ഗോതമ്പ്, ഉണക്കലരി, ഉലുവ, ആശാളി, ജീരകം, കുറുന്തോട്ടി, ചെറൂള, വള്ളിയൂഴിഞ്ഞ, നിലംപരണ്ട, മുക്കുറ്റി തുടങ്ങിയ മരുന്നുകളാണ് ഔഷധക്കഞ്ഞിയില്‍ ചേര്‍ക്കുന്നത്.