Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രനഗരിക്ക് പ്രതീക്ഷപകര്‍ന്ന് വൈക്കം ടൂറിസം ഫെസ്റ്റ് സമാപിച്ചു.
29/02/2016
വൈക്കം നഗരസഭയുടെ ടൂറിസം ഫെസ്റ്റില്‍ പങ്കെടുക്കാനെത്തിയ വിദേശ വിനോദസഞ്ചാരികളെ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് സ്വീകരിക്കുന്നു

ക്ഷേത്രനഗരിക്ക് പ്രതീക്ഷപകര്‍ന്ന് വൈക്കം ടൂറിസം ഫെസ്റ്റ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി സത്യഗ്രഹ സ്മാരകഹാളിലാണ് ഫെസ്റ്റ് നടന്നത്. ടൂറിസം, ഫാം ടൂറിസം, മാലിന്യ സംസ്‌കരണം, ആരോഗ്യടൂറിസം, തുടങ്ങിയ വിഷയങ്ങളില്‍ നടന്ന സെമിനാറുകള്‍ക്ക് കെ.രൂപേഷ്‌കുമാര്‍, ഡോ. കെ.ജി പത്മകുമാര്‍, സണ്ണി ചെറിയാന്‍, ഡോ. ഒ.ടി തങ്കച്ചന്‍, പുന്നന്‍ കുര്യന്‍, ഡോ. വിജിത്ത് ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെമിനാറുകളെത്തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. വൈക്കം ടൂറിസം വെബ്‌സൈററിന്റെ ഉദ്ഘാടനം സിനിമാതാരം രമേഷ് പിഷാരടി നിര്‍വഹിച്ചു. നര്‍ത്തകി പാരിസ് ലക്ഷ്മി, ഗായകന്‍ ദേവാനന്ദ്, കഥകളി കലാകാരന്‍ പള്ളിപ്പുറം സുനില്‍ എന്നിവരെ ആദരിച്ചു. ജൈവ ഉല്‍പന്നമേള, കുടുംബശ്രീയും വൈററ് ഗേററ് റെസിഡന്‍സിയും ഒരുക്കിയ ഭക്ഷ്യമേള, തഴ ഉല്‍പന്നമേള എന്നിവ മേളയ്ക്ക് കൊഴുപ്പേകി. കുതിരസവാരിയും കായല്‍ യാത്ര സൗകര്യവും ഒരുക്കിയിരുന്നു. പുരാരേഖ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു. വിദേശികളും സംരംഭകരുമടക്കം അനവധി പേര്‍ ഫെസ്റ്റില്‍ പങ്കാളികളായി. ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ടൂറിസം നയരേഖ അവതരിപ്പിച്ചു. 'ദൈവത്തിന്റെ സ്വന്തം നാട്-ജനങ്ങളുടെ സ്വന്തം ടൂറിസം പദ്ധതി'യില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഏഴ് ഉത്തരവാദിത്വ ടൂറിസം കേന്ദ്രങ്ങളിലൊന്നായി വൈക്കം നഗരസഭയെ തെരഞ്ഞെടുത്തു.