Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്യായമായ കാലിത്തീറ്റവില വര്‍ദ്ധനവ് മൂലം ക്ഷീരമേഖല കടുത്ത പ്രതിസന്ധിയില്‍.
15/07/2019

വൈക്കം: അന്യായമായ കാലിത്തീറ്റവില വര്‍ദ്ധനവ് മൂലം ക്ഷീരമേഖല കടുത്ത പ്രതിസന്ധിയില്‍. കഴിഞ്ഞ നാല്, ആഞ്ച് മാസക്കാലയളവില്‍ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് (50കിലോഗ്രാം) 250 രൂപയോളമാണ് വിലവര്‍ദ്ധിച്ചത്. കഴിഞ്ഞവര്‍ഷത്തെ കാലവര്‍ഷക്കെടുതിയിലും തുടര്‍ന്നുണ്ടായ വരള്‍ച്ചയും പാലുല്പാദനത്തില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. ഉല്പാദനച്ചിലവും വരുമാനവും തമ്മില്‍ കൂട്ടിമുട്ടിക്കുവാന്‍ ക്ഷീരകര്‍ഷകര്‍ പെടാപ്പാടുപെടുമ്പോഴാണ് കര്‍ഷകര്‍ക്കിരുട്ടടിയായി തുടര്‍ച്ചയായുണ്ടാകുന്ന കാലിത്തീറ്റ വില വര്‍ദ്ധനവ്. പലിശയ്‌ക്കെടുത്തും ബാങ്കില്‍ നിന്നും സംഘത്തില്‍ നിന്നും ലോണ്‍എടുത്തും വാങ്ങിയ പശുക്കളെ നിലനിര്‍ത്തിക്കൊണ്ടുപോകാനാകാതെ കിട്ടുന്ന വിലയ്ക്ക് വില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തിഭീഷണിയിലാണ് കര്‍ഷകര്‍. ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന ജീവനോപാധി നഷ്ടപ്പെട്ടതോടെ ഈ മേഖലയിലെ കര്‍ഷകര്‍ ഗത്യന്തരമില്ലാതെ കൂട്ട ആത്മഹത്യയുടെ വക്കിലാണ്. വര്‍ദ്ധിച്ച കാലിത്തീറ്റ വില പിന്‍വലിക്കുക, കാലിത്തീറ്റ പകുതിവിലയ്ക്ക് കര്‍ഷര്‍ക്ക് ലഭ്യമാക്കുക, വായ്പ എഴുതിത്തള്ളുക, ഉല്പാദനചിലവിനനുസരിച്ച് പാല്‍ വില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് തോട്ടകം ക്ഷീരോല്പാദക സഹകരണസംഘം ഭരണസമിതിയുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ സംഘം പ്രസിഡന്റ് അജിമോന്‍ പി.പി അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി അനീഷ് കുമാര്‍ വി.എസ്, സംഘം ഭരണസമിതിയംഗങ്ങളായ ഡി.അനില്‍ കുമാര്‍, പുരുഷോത്തമന്‍.കെ, ശ്രീകുമാര്‍.പി, സിനി സത്യന്‍, ലീല ഇ.കെ, സുഗന്ധകുമാരി, ബിന്ദു.പി തുടങ്ങിയവര്‍ സംസാരിച്ചു. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്് വരുംദിവസങ്ങളില്‍ മറ്റ് ക്ഷീരസംഘങ്ങളെകൂടി പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭസമരം ആരംഭിക്കുമെന്ന് സംഘം പ്രസിഡന്റ് അജിമോന്‍ പി.പി പറഞ്ഞു.