Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 19 മുതല്‍ 28 വരെ ഡിപ്പോയ്ക്ക് മുന്നില്‍ ദശദിന സത്യാഗ്രഹം നടത്തും.
15/07/2019

വൈക്കം: വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന പല സര്‍വ്വീസുകളും നിര്‍ത്തല്‍ ചെയ്തതിനാലും വിവിധ ഡിപ്പോയില്‍ നിന്ന് വൈക്കത്തുവന്നുപോയിരുന്ന സര്‍വ്വീസുകള്‍ വഴിതിരിച്ചു വിട്ടതുമൂലവും രാത്രികാല സര്‍വ്വീസുകളും പ്രാദേശികസര്‍വ്വീസുകളും അവസാനിപ്പിച്ചതുകൊണ്ടും കെ.എസ്.ആര്‍.ടി.സി യെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന വൈക്കത്തെ ജനങ്ങള്‍ക്ക് വലിയ യാത്രാക്ലേശമാണ് അനുഭവിക്കേണ്ടിവരുന്നത്. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍ സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 19 മുതല്‍ 28 വരെ ഡിപ്പോയ്്ക്ക് മുന്നില്‍ ദശദിന സത്യാഗ്രഹം നടത്തും. യാത്രാക്ലേശം പരിഹരിക്കുക, വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയോടുള്ള അവഗണന അവസാനിപ്പിക്കുക, പുതിയ ബസ്സുകള്‍ അനുവദിക്കുക, വെട്ടിക്കുറച്ച സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുക, രാത്രികാല സര്‍വ്വീസുകളും പ്രാദേശിക സര്‍വ്വീസുകളും ആരംഭിക്കുക, പിന്‍വലിച്ച വൈക്കം വഴിയുള്ള ചില്‍ സര്‍വ്വീസ് പുനസ്ഥാപിക്കുക, കണ്‍സഷന്‍ നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും യാത്ര ഉറപ്പുവരുത്തുക, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദശദിനസത്യാഗ്രഹത്തിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ നിര്‍വഹിക്കും.