Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ നിര്‍വഹണസമിതി ഓഫീസ് ഉദ്ഘാടനം നടത്തി.
15/07/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് തുടങ്ങുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ നിര്‍വഹണസമിതി ഓഫീസ് മുന്‍മന്ത്രി അഡ്വ. എം.പി ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനങ്ങളുടെ കൂട്ടായ്മയാണ് ഭാഗവതമഹാസത്രത്തിന്റെ വിജയകരമായ മുന്നേറ്റത്തിനാധാരമെന്ന് മുന്‍മന്ത്രി അഡ്വ. എം.പി ഗോവിന്ദന്‍ നായര്‍. ശക്തമായ സംഘടനാബലവും ജനങ്ങളുടെ കൂട്ടായ്മയുമാണ് 37 വര്‍ഷമായി തുടരുന്ന അഖിലഭാരത ശ്രീമദ്ഭാഗവത മഹാസത്രത്തിന്റെ വിജയകരമായ മുന്നേറ്റത്തിന് അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് തുടങ്ങുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സത്രനിര്‍വഹണസമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സത്രം സമിതിചെയര്‍മാന്‍ എം.കെ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സത്രത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം കുറിച്ചി അദ്വൈതവിദ്യാശ്രമത്തിലെ സ്വാമി ധര്‍മ്മചൈതന്യ നിര്‍വഹിച്ചു. സത്രം ലോഗോ പ്രകാശനം തബലിസ്റ്റ് ആര്‍.രത്‌നശ്രീ അയ്യര്‍ നടത്തി. സംഘാടകസമിതി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, എന്‍.എസ്.എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, സെക്രട്ടറി എം.കെ രാജു, സത്രം ജോയിന്റ് സെക്രട്ടറി നന്ദകുമാര്‍, വൈസ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, വിശ്വകര്‍മ്മ യൂണിയന്‍ സെക്രട്ടറി എസ്.കൃഷ്ണന്‍, ചെമ്മനത്തുകര ക്ഷേത്രം പ്രസിഡന്റ് പി.എം ശശിധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. www.bhagavathasatram.com എന്നതാണ് വൈക്കത്ത് നടക്കുന്ന അഖിലഭാരത ഭാഗവത സത്രത്തിന്റെ വെബ്‌സൈറ്റ്.