Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു.
15/07/2019
വൈക്കം ബാഡ്മിന്റണ്‍ അക്കാദമി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയികളായ താരങ്ങള്‍ ട്രോഫികളുമായി.

വൈക്കം: കായികകേരളത്തിന് ഒരുപറ്റം പുത്തന്‍പ്രതിഭകളെ സമ്മാനിച്ച് കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. വൈക്കം ബാഡ്മിന്റണ്‍ അക്കാദമി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൂന്ന് ദിവസം നീണ്ട മത്സരങ്ങളില്‍ 257 താരങ്ങളാണ് മാറ്റുരച്ചത്. ഫൈനലില്‍ നടന്ന മിന്നും പ്രകടനം ഇളംപ്രായക്കാരുടെ പരിശീലനതികവും കരവിരുതും പ്രകടമാക്കി. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ആസിഫ് ബഷീറും, വനിതാ വിഭാഗത്തില്‍ ആന്‍ ജോര്‍ജ്ജും പുരുഷവിഭാഗം ഡബിള്‍സില്‍ ജയ്‌സണ്‍ ജോണും, എസ്.അഖിലും, മിക്‌സഡ് ഡബിള്‍സില്‍ അധിന്‍ കെ.അജയ്, ആന്‍ ജോര്‍ജ്ജ്, വൈറ്ററന്‍ വിഭാഗത്തില്‍ സജി വര്‍ഗ്ഗീസും ജേതാക്കളായി. സമാപനസമ്മേളനത്തില്‍ വൈക്കം എ.എസ്.പി അരവിന്ദ് സുകുമാര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞുമൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത്, ട്രഷറര്‍ ബിജോമോന്‍ ജോസഫ്, വൈക്കം ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൗജന്‍, സെക്രട്ടറി ഡോ.പി.വിനോദ്, ട്രഷറര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ പങ്കെടുത്തു.