Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ഥാനാരോഹണ സമ്മേളനം നടത്തി
15/07/2019
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ജസ്റ്റിസ് ബി.കമാല്‍ പാഷ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനാധിപത്യ ഭരണ വ്യവസ്ഥയുടെ നെടുംതൂണുകളായ ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയുടെ സ്വതന്ത്രമായ നിലനില്‍പ്പിനു രാഷ്ട്രീയ ഇടപെടലുകള്‍ ഭീഷണിയാണെന്നു ജസ്റ്റിസ് ബി. കെമാല്‍ പാഷ. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഇടപെടലുകള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. പി.രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. എ.സെയ്ഫുദ്ദീന്‍, ഡി.നാരായണന്‍ നായര്‍, ഡോ. വി.എസ് സുലീന, ബിജി കൃഷ്ണകുമാര്‍ , പി.എ സുധീരന്‍, പി.വി തമ്പാന്‍, എ.ജയദേവന്‍, കേണല്‍ രാജീവ് മണ്ണാലി, പി.ജി.എം നായര്‍, ഡോ. ജി.മനോജ്, ഡോ. ജി.മധു, ഡോ. ഇ.എസ് രമേശന്‍, കെ.എസ് സംഗീതാദേവി, കെ.സി ദേവദാസ്, പി.വേണു, എ.സനീഷ്, ടി.രാജേന്ദ്രന്‍, ഷിജോ മാത്യു, ശശി ഗോപാലന്‍, എം.ജി രാധാകൃഷ്ണന്‍, എസ്.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി പി.രാജേന്ദ്രപ്രസാദും സെക്രട്ടറി ജനറല്‍ ആയി എ.സെയ്ഫുദ്ദീനും ചുമതലയേറ്റു.