Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജാഥക്ക് വൈക്കത്ത് സ്വീകരണം നല്‍കും
15/07/2019

വൈക്കം: 'വര്‍ഗീയത വേണ്ട, ജോലി മതി' എന്ന മുദ്രാവാക്യം ഉയര്‍ത്തി ആഗസ്റ്റ് 15നു ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് നയിക്കുന്ന തെക്കന്‍ മേഖല ജാഥക്ക് വൈക്കത്ത് സ്വീകരണം നല്‍കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. തെക്കേനട പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അംബരീഷ് ജി.വാസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി.അനില്‍കുമാര്‍, പി.വി പുഷ്‌കരന്‍, സി.പി ജയരാജ്, എം.സുജിന്‍, സബീര്‍ ഇബ്രാഹിം, എ.മനാഫ്, പി.എബിന്‍, ബിന്ദു അജി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ശശിധരന്‍, പി.വി പുഷ്‌കരന്‍, കെ.കെ.രഞ്ജിത്ത്, എം.സുജിന്‍ (രക്ഷാധികാരികള്‍), സി.പി ജയരാജ് (ചെയര്‍മാന്‍), ബിന്ദു അജി, എ.മനാഫ്, പി.എബിന്‍ (വൈസ് ചെയര്‍മാന്‍മാര്‍), പി.സി അനില്‍കുമാര്‍ (കണ്‍വീനര്‍), സബീര്‍ ഇബ്രാഹിം, ഉണ്ണികൃഷ്ണന്‍, ഗോകുല്‍ കൃഷ്ണന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), അംബരീഷ് ജി.വാസു (ട്രഷറര്‍) എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതിയെയും തെരഞ്ഞെടുത്തു.