Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
15/07/2019
ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ നടത്തിയ ബഷീര്‍ അനുസ്മരണ യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍.ചന്ദ്രബാബു പ്രഭാഷണം നടത്തുന്നു.

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍.ചന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആവണി സുനില്‍കുമാര്‍, എ.കെ മണി എന്നിവര്‍ വായനാനുഭവം പങ്കുവെച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് പി.എം സുനില്‍കുമാര്‍, സെക്രട്ടറി ഒ.കെ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.