Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുളിഞ്ചുവട്-നക്കംതുരുത്ത് റോഡിന്റെ പുനര്‍നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു
13/07/2019
പുളിഞ്ചുവട് -നക്കംതുരുത്ത് റോഡിന്റെ പുനര്‍നിര്‍മ്മാണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ മൂന്ന്, നാല് വാര്‍ഡുകളെയും ഉദയനാപുരം പഞ്ചായത്തിന്റെ 12-ാം വാര്‍ഡിനെയും ബന്ധിപ്പിക്കുന്ന പുളിഞ്ചുവട്-നക്കംതുരുത്ത് റോഡിന്റെ പുനര്‍നിര്‍മ്മാണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലമായി കുണ്ടും കുഴിയുമായി തകര്‍ന്ന റോഡ് ഗതാഗതത്തിന് തടസ്സമായിരുന്നു. നാട്ടുകാരുടെ നിരന്തമായ മുറവിളിയെ തുടര്‍ന്നാണ് 28 ലക്ഷം രൂപാ ഉപയോഗിച്ച് റോഡ് പുനര്‍നിര്‍മ്മിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ഷേര്‍ലി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ എം.വി ശശികല, ഡി.ശശിധരന്‍, പി.ടി രാജേഷ്, ടി.കെ പ്രകാശന്‍, റോബിന്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.