Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.
29/02/2016
വച്ചൂര്‍ അച്ചിനകം ആരോഗ്യ സംരക്ഷണ സമിതിയുടെയും സല്യൂട്ട് ആര്‍ട്ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

അച്ചിനകം ആരോഗ്യ സംരക്ഷണ സമിതിയുടെയും സല്യൂട്ട് ആര്‍ട്ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമിതി രക്ഷാധികാരി സോജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി ജയന്‍, ഗ്രാമപഞ്ചായത്ത് അംഗം മിനിമോള്‍ കോട്ടക്കല്‍, അവനി സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് മോഹന്‍ദാസ്, ശൈലജ സത്യന്‍, എന്‍.കെ അനില്‍കുമാര്‍, ജീസ് പി.പോള്‍ എന്നിവര്‍ പ്രസംഗിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ കോ-ഓര്‍ഡിനേററര്‍ ഷിബു പീററര്‍ വെട്ടുകല്ലേല്‍ കിഡ്‌നിരോഗ പ്രതിരോധ സെമിനാറില്‍ ക്ലാസ് നയിച്ചു.