Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് അര്‍ദ്ധവാര്‍ഷിക സമ്മേളനം നടത്തി
13/07/2019
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് അര്‍ദ്ധവാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.ടി പൊന്നന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതുപോലെ കെ.എസ്.ആര്‍.ടി.സി പെന്‍ഷനും എല്ലാമാസവും ഒന്നാം തീയതി സര്‍ക്കാര്‍ നേരിട്ട് നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് അര്‍ദ്ധവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. 2018 ഫെബ്രുവരി മുതല്‍ സഹകരണബാങ്ക് വഴി പെന്‍ഷന്‍ വിതരണം ചെയ്തതിന് സര്‍ക്കാര്‍ 55 കോടി രൂപ പലിശ നല്‍കി കഴിഞ്ഞു. ഈ അനാവശ്യ നഷ്ടം ഒഴിവാക്കുന്നതിനും യഥാസമയം പെന്‍ഷന്‍ ലഭിക്കാത്തതുമൂലം പെന്‍ഷന്‍കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും പെന്‍ഷന്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.ടി പൊന്നന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.വി ഓമനക്കുട്ടന്‍, എം.കെ പീതാംബരന്‍, യൂണിറ്റ് സെക്രട്ടറി റ്റി.കെ പൊന്നപ്പന്‍, ട്രഷറര്‍ ബി.രാജന്‍, ജി.ഗോപകുമാര്‍, കെ.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.