Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനപ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി.
13/07/2019
കേരള ബ്രഹ്മണസഭ സംസ്ഥാനസമിതി നടത്തുന്ന തമിഴ് ബ്രാഹ്മണരുടെ ഗ്ലോബല്‍ മീറ്റിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാഹനജാഥയ്ക്ക് ബ്രഹ്മണസഭ വൈക്കം ഉപസഭ നല്‍കിയ സ്വീകരണം

വൈക്കം: കേരള ബ്രഹ്മണസഭ സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം ലുലുമാളിലെ മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന തമിഴ് ബ്രാഹ്മണരുടെ ഗ്ലോബല്‍ മീറ്റിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാഹനപ്രചരണ ജാഥയ്ക്ക് വൈക്കത്ത് ബ്രഹ്മണസഭ വൈക്കം ഉപസഭ സ്വീകരണം നല്‍കി. 19, 20, 21 തീയതികളിലാണ് ദേശീയ അന്തര്‍ദേശീയതല പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ മീറ്റ് നടക്കുന്നത്. സ്വീകരണ യോഗത്തില്‍ ജാഥാക്യാപ്റ്റന്‍ ഡി.കൃഷ്ണമൂര്‍ത്തി, ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യയ്യര്‍, ഉപസഭാ പ്രസിഡന്റ് പി.ബാലചന്ദ്രന്‍, സംസ്ഥാനകമ്മിറ്റിയംഗം കെ.സി കൃഷ്ണമൂര്‍ത്തി, വെച്ചൂര്‍ വെങ്കിടാചലം, സച്ചിദാനന്ദന്‍, പി.വി രാമനാഥന്‍, സുബ്രഹ്മണ്യം , അര്‍ജ്ജുന്‍ ത്യാഗരാജന്‍, അശ്വിന്‍, കല നടരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.