Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങി.
13/07/2019
വൈക്കം ബാഡ്മിന്റണ്‍ അക്കാദമി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടങ്ങിയ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം ബാഡ്മിന്റണ്‍ അക്കാദമി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങി. ഫ്‌ളെഡ് ലൈറ്റ് സംവിധാനമുള്ള സ്റ്റേഡിയത്തില്‍ മൂന്ന് ദിവസം നീളുന്ന ടൂര്‍ണ്ണമെന്റില്‍ ജില്ലയിലെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ നിന്ന് മുന്നൂറോളം കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ മത്സരിച്ച് വിജയിക്കുന്നവരുടെ ഫൈനല്‍ നാളെ നടക്കും. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞുമൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പ്രശാന്ത്, വൈസ് പ്രസിഡന്റ് ജോസഫ് മാത്യൂ, വി.ബി.എ പ്രസിഡന്റ് ലൗജന്‍, സെക്രട്ടറി ഡോ.പി വിനോദ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കാറ്റഗറിയില്‍ മത്സരിച്ച് വിജയിക്കുന്ന 25 താരങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. വൈകിട്ട് 5ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ വൈക്കം എ.എസ്.പി അരവിന്ദ് സുകുമാരന്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്യും. ഇവിടെ മത്സരിച്ച് വിജയിക്കുന്നവര്‍ക്ക് ജില്ലാ സംസ്ഥാന തലങ്ങളില്‍ മത്സരിക്കുവാനുള്ള അംഗീകാരം ലഭിക്കുന്നത് ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്.